ചെറുതോണി:ഉപ്പുതോട് കരിക്കിൻ മേട് റോഡ് നിർമ്മാണം അടിയന്തിര പ്രാധാന്യം നൽകി പൂർത്തീകരിക്കണമെന്ന് എസ് എൻ ഡി പി യോഗം കരിക്കിൻ മേട് ശാഖയുടെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കരിക്കിൻ മേട് ദേവീക്ഷേത്രം മുതൽ ചിറ്റടിക്കവല വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് നിർമ്മാണം പൂർത്തിയാകാനുള്ളത്. ശാഖാ യോഗം പ്രസിഡന്റ് ജനാർദ്ദനൻകുളങ്ങര അദ്ധ്യക്ഷത വഹിച്ചു .എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൽ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യോഗം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്കർ സി.പി ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.
കരിക്കിൻ മേട് ദേവീക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 24 മുതൽ 29 വരെ നടത്തുമെന്ന് ശാഖാ യോഗം സെക്രട്ടറി സജി പേഴത്താനിയിൽ അറിയിച്ചു.