തൊടുപുഴ: ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോലാനി മാനവീയം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ പി.വി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ടിജോ കുര്യാക്കോസ്, റോബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു ആർ.പ്രശോഭ് സ്വാഗതവും രതീഷ്.കെ. എസ്. നന്ദിയും രേഖപ്പെടുത്തി. യുവജന ദിന സെമിനാറിൽ പൊലീസ് കൗൺസിലർ മഹേഷ് കൃഷ്ണൻ ക്ലാസ്സ് നയിച്ചു.