മണക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭ ചീറ്റൂർ ശാഖ മാതൃസംഘടനയായ വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ചിറ്റൂരിൽ ചേർന്ന പൊതുസമ്മേളനം വി.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് മുൻ ടി.യു.രാധാകൃഷ്ണൻ എക്സ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് രഞ്ജൻ അദ്ധ്യക്ഷനായി.വി.എസ്.എസ്.കൗൺസിലർ വി.കെ.ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി.വി.എസ്.എസ്. ജില്ലാ പ്രസിഡന്റ് പി.എ.രാജൻ, യൂണിയൻ പ്രസിഡന്റ് കെ.ജി.സന്തോഷ്, എ.എൻ.മുകുന്ദദാസ്, യൂണിയൻ സെക്രട്ടറി കെ.എൻ.രാധാകൃഷ്ണൻ, ട്രഷറർ അജിതാഷാജി, യൂത്ത് പ്രതിനിധി അനൂപ് കെ.ബി., മഹിളാസമാജ പ്രസിഡന്റ് ജയാ രഞ്ചൻ, പുരുഷ സംഘം പ്രസിഡന്റ് എൻ.വി.സദാശിവൻ വിശ്വം എന്നിവർ സംസാരിച്ചു.