കുമളി: സ്കൂൾ നിർമ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.കുമളി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലാണ് അസം സ്വദേശിയായ കമൽ ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനിടെ കമൽദാസിനൊപ്പമുണ്ടായിരുന്ന കൂടെയുണ്ടായിരുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ കടന്നു കളഞ്ഞെങ്കിലും ഉച്ചയോടെ ഇവരെ കട്ടപ്പനയിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകമാണോ എന്ന സംശയത്തിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നു. കമൽ ദാസ് വീണു മരിച്ചു എന്നാണ് കസ്റ്റഡിയിലുള്ളഅഞ്ച് തൊഴിലാളികളും പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.പൊലീസ്, ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.