അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ രൂപീകരിച്ച കലാ സംസ്‌കാരിക വേദിയുടെ ഉദ്ഘാടനം കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം. സി ദീലിപ്കുമാർ നിർവഹിച്ചു. കലാ സാഹിത്യവേദി പ്രസിഡന്റ് സുകുമാർ അരിക്കുഴ അദ്ധ്യക്ഷത വഹിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, ക്ലബ്ബ് പ്രസിഡന്റ് സിന്ധു വിജയൻ രഞ്ജിത് പാലക്കാട്ട്, ആർ.ബാബുരാജ്, പ്രീതി മാൻ എം.കെ, കെ.ആർ സോമരാജൻ, അനിൽ എം.കെ, ടി.എം ജോർജ് തടത്തിൽ, സാൽജകുമാരി സാബു എന്നിവർ പ്രസംഗിച്ചു.
സി.ബി.എസ്.ഇ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കുച്ചിപ്പുടി, ഭരതനാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യൻ എം.പി ,സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം നേടിയ നിള നൈജോ എന്നിവരെ യോഗത്തിൽ അനമോദിച്ചു.