മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഏഴിന് അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ പൂജകൾ, എട്ട് മുതൽ ഭജൻസ്, ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 4.30ന് സംസ്ഥാന സ്‌കൂൾ കലോത്സവ വിജയി കുമാരി നന്ദന കൃഷ്ണയുടെ ഓട്ടൻതുള്ളൽ, 6.30ന് വിശേഷാൽ ദീപാരാധന, ഏഴിന് തിരുവാതിരകളി, 7.30 മുതൽ കളമെഴുത്തുംപാട്ടും, എട്ടിന് ശാസ്താംപാട്ട്, 11.30ന് എതിരേല്പ്. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കാഞ്ഞിരമറ്റം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.