മണക്കാട്: മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്ത്സവം 15 മുതൽ 19 വരെ തീയതികളിൽ നടക്കും. എല്ലാ ദിവസവും വിശേഷാൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, തിരുമുമ്പിൽ പറവയ്പ്പ്, വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും. 19ന് രാവിലെ എട്ട് മുതൽ കലശപൂജകൾ, 9.30ന് കലശാഭിഷേകം, 12ന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് ഭജന, 6.30 വിശേഷാൽ ദീപാരാധന, ഏഴ് മുതൽ കളമെഴുത്തും പാട്ടും, ഒമ്പതിന് എതിരേല്പ്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി പ്രശാന്ത് നമ്പൂതിരി സഹആചാര്യനായിരിക്കും.