തൊടുപുഴ: റിപ്പബ്ലിക് ദിനത്തിൽ വീടുകളിൽ ദേശീയ പതാക ഉയർത്തി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) പ്രവർത്തകർ ഭരണഘടന സംരക്ഷണദിനമായി ആചരിക്കും. 17, 18 തീയതികളിൽ തൃശൂരിൽ നടക്കുന്ന കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് 101 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.