മാങ്കുളം : മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്താ ദിനാഘോഷവും നടന്നു . ഇതോടനുബന്ധിച്ച് സ്‌കൂൾ ഹാളിൽ നടന്ന യോഗം ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഡോ: ജോർജ്ജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ഇമ്മാനുവൽ കുത്തനാപള്ളി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു എൻഡോവ്‌മെന്റ് വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ് വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഷീലാ ശേഖർ, ഗ്രാമപഞ്ചായത്തംഗം മല്ലയ്യൻ പാണ്ഡ്യൻ ,ബാബു കുര്യൻ ,മനോജ് കുര്യൻ, ഷോബി ബിജു എന്നിവർ പ്രസംഗിച്ചു, സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക കൊച്ചുറാണി തോമസിന് യാത്രയയപ്പും നല്കി.