ചെറുതോണി:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 26 ന് തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവലവരെ നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ പതിനായിരങ്ങൾ പങ്കെടുക്കും.ഇതിന്റെ പ്രചരണാർത്ഥം 20 ന് ഇടുക്കി മണ്ഡലത്തിൽ നടക്കുന്ന ജില്ലാ ജാഥയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകുമെന്ന് കൺവീനർ അനിൽ കൂവപ്ലാക്കൽ അറിയിച്ചു. രാവിലെ 8.30 ന് കാഞ്ചിയാർ, 10 ന് കട്ടപ്പന, 11ന് തങ്കമണി, 12ന് മുരിക്കാശ്ശേരി ഉച്ചകഴിഞ്ഞ് 2 ന് കമ്പിളികണ്ടം, 3 ന് കഞ്ഞിക്കുഴി, 3.30 ന് മരിയാപുരം, 4ന് ചെറുതോണി, 5 ന് മൂലമറ്റം, 6 ന് കാഞ്ഞാറിൽ സമാപനം . സി.പി. എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ക്യാപ്ടനായുള്ള ജില്ലാ ജാഥയിൽ ഘടകകക്ഷികളുടെ ജില്ലാ നേതാക്കൾ ജാഥാ അംഗങ്ങളാണ്. ഇതു സംബന്ധിച്ച് ചേർന്ന എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയിൽ സി.വി വർഗ്ഗീസ്, എം.കെ പ്രിയൻ, റോമിയോ സെബാസ്റ്റ്യൻ, സിനോജ് വള്ളാടി, ടോമി തൈലംമനാൽ, സണ്ണി ഇല്ലിക്കൽ,വി.ആർ ശശി. സി.എം അസീസ്, പി.കെ ജയൻ, എൻ ശിവരാജൻ, പി.ബി സബീഷ്, യുസഫ് കളപ്പുര തുടങ്ങിയവർ പങ്കെടുത്തു.