ചെറുതോണി: വഞ്ചിക്കവല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവും, തിരുവാഭരണ ഘോഷയാത്രയും നാളെനടക്കും.. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയനീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രം മേൽശാന്തി ബിജു ശാന്തി (കണ്ണ്യാലിൽ) മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 6.30 ന് പൈനാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം തെളിയിച്ച് വെള്ളാപ്പാറ ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾവർണ്ണശമ്പളമായ താലപ്പൊലി തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. വാഴത്തോപ്പ് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ 7.30 ന് സ്വാമി ദേവചൈതന്യ നയിക്കുന്ന പ്രഭാഷണം, 8.15 ന് അത്താഴപൂജ, 8 ന് എഴുന്നള്ളത്ത് പ്രദക്ഷിണം,. താലം അഭിഷേകം, അന്നദാനം, 8 ന് കരാട്ടേ കളരി, 8.30 ന് കലാജ്യോതി സ്‌കൂൾ ഓഫ് ഡാൻസ് ആന്റ് മ്യൂസിക്കിന്റെ നൃത്തനൃത്ത്യങ്ങൾ, 9 ന് തിരുവുത്സവ ചമയങ്ങൾ, 9.30 ന് മംഗള പൂജ, മംഗളാരതി, 9.50 ന് ഹരിവരാസനം, 10 ന് തിരുനട അടയ്ക്കൽ, ശേഷം ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പി സി രവീന്ദ്രനാഥ്, എം ഡി അർജുനൻ, ടി എ ആനന്ദകുമാർ, പി എൻ സതീശൻ, എസ് അജിത്കുമാർ, പി കെ രാജേഷ്, എന്നിവർ അറിയിച്ചു.