മുട്ടം: വീട് കുത്തിപ്പൊളിച്ച് മോഷണം 4 പവൻ സ്വർണ്ണവും 26500 രൂപയും മോഷണം പോയി. മുട്ടം കാക്കൊമ്പ് ആലുങ്കൽ അബ്ദുറഹ്മാന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നവർ വൈകിട്ട് 6 മണിയോടെ ബന്ധുവീട്ടിൽ പോയി രാത്രി 10.30 ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മോഷ്ടാവ് വീടിനു പിൻവശത്തെ വാതിൽ ഇളക്കി മാറ്റി വീട്ടിൽ കയറിയാണ് അലമാരയിൽ നിന്നും പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു