babu


മറയൂർ: തുണിയലക്കാനായി ആറ്റിൽ ഇറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു.മറയൂർ മേലാടി ഊരോത്തു പടവിൽ കുട്ടപ്പന്റെയും സരസമ്മയുടെയും മകൻ കെ.ബാബു (42) വാണ് മറയൂരിന് സമീപമുള്ള കന്നിയാറിൽ ഇന്നലെ മൂന്നു മണിയോടു കൂടി അപകടത്തിൽപ്പെട്ടത്.ഉച്ചവരെ അയ്യനാർ എന്നയാളുടെ കരിമ്പിൻ ത്തോട്ടത്തിൽ കൂലി പണി ചെയ്ത ശേഷം വസ്ത്രം അലക്കാനും കുളിക്കാനുമായി വീടിന് മുൻവശത്തുള്ള ആറ്റിൽ ഇറങ്ങിയതാണ്. വെള്ളത്തിൽ മുങ്ങുന്നതു കണ്ട് സമീപത്ത് ഉണ്ടായിരുന്ന സ്ത്രീകൾ ശബ്ദം ഉണ്ടാക്കി സമീപവാസികൾ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപസ്മാരം ഉണ്ടായതാണ് അപകട്ാരണമായി പറയുന്നത്.മറയൂർ എസ്.ഐ.ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ച് മൃതദ്ദേഹം മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് മേലാടി പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും. ഭാര്യ അജിത. സഹോദരങ്ങൾ.ഷാജി, ബിജു, അനി, ബിന്ദു, ഗീത.