തൊടുപുഴ: ഉത്സവങ്ങൾ, പെരുന്നാൾ ആഘോഷങ്ങൾ, വിനോദയാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട് വീട് പൂട്ടി പോകുന്നവർ മോഷ്ടാക്കളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ സമാനമായ മോഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. വിദേശയാത്ര പോകുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും തൊടുപുഴ സി.ഐ സജീവ് ചെറിയാൻ അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വീട് പൂട്ടി യാത്ര പോകുന്നവരോ കൂടുതൽ ദിവസങ്ങളിൽ വീട്ടിൽ നിന്ന് മാറി നിൽക്കുന്നവരോ അയൽവാസികളെ അറിയിക്കുകയും നിരീക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക.
പണം, സ്വർണാഭരണങ്ങൾ തുടങ്ങിയവ വീടുകളിൽ വെച്ചിട്ട് പോകാതിരിക്കുക.
പാൽ, പത്രം മുതലായവ വീട്ടിൽ ആളില്ലാതെ ദിവസം വരുന്നത് ഒഴിവാക്കുക
പകൽ സമയങ്ങളിൽ ലൈറ്റ് ഓഫാക്കുക. ഇവ വീട്ടിൽ ആളില്ലന്ന അറിവ് മോഷ്ടാക്കൾക്ക് നൽകും.