കട്ടപ്പന: ടി. കെ മാധവൻ വിഭാവനം ചെയ്ത സ്വാശ്രയ സംഘങ്ങളെ വളർത്തി സ്ത്രീശാക്തികരണത്തിന് തുടക്കമിട്ട .വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ പകരക്കാരനില്ലാത്ത അമരക്കാരനാണ് എന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് . ബിജു മാധവൻപറഞ്ഞു. മലനാട് യൂണിയൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകകയായിരുന്നു അദ്ുേഹം. യോഗം ജനറൽ സെക്രട്ടറിക്കെതിരെയുള്ള നീക്കം ജനം പുശ്ചിച്ച് തള്ളുമെന്നും അദേഹം പറഞ്ഞു.െോഗം ജനറൽ സെക്രട്ടറിക്ക് പിൻതുണ പ്രഖ്യാപിച്ച്കൊണ്ടുള്ള പ്രമേയം യൂണിയൻ സെക്രട്ടറി
വിനോദ് ഉത്തമൻ അവതരിപ്പിച്ചു.
യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് . വിധു എ സോമൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, കൗൺസിലർമാരായ പി.എൻ സത്യവാസൻ, പി.ആർ രതീഷ്, മനോജ് ആപ്പാന്താനത്ത്, എ.എസ് സതീഷ്, പി.കെ രാജൻ, പി.എസ് സുനിൽകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സ, വൈദികസമിതി പ്രസിഡന്റ് സുരേഷ് ശാന്തികൾ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് കെ.പി ബിനീഷ്, കുമാരിസംഘം പ്രസിഡന്റ് ടി..പി ഭാവന എന്നിവർ പ്രസംഗിച്ചു.