തൊടുപുഴ : ന്യൂമാൻകോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ പരിസ്ഥിതി സംരക്ഷണവും അവബോധവും എന്ന വിഷയത്തിൽ ഏക ദിന അന്തർദേശിയ സെമിനാർ സംഘടിപ്പിച്ചു. ജർമ്മനിയിലെ ലെബിനിസ്‌പോളിമർ റിസർച്ച് ഇൻസ്റ്റിറ്റിറ്റൂട്ടിലെ സയന്റിസ്റ്റ്‌ യോഗൻ പിയോൺടെ വൃക്ഷതൈനട്ട്‌ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പ്‌ മേധാവി പ്രൊഫ. ബിജു പീറ്റർ,വൈസ്പ്രിൻസിപ്പാൾ ഫാ.ഡോ. മാനുവൽപിച്ചളക്കാട്ട്, ബർസാർ ഫാ.. ഫാ.പോൾ കാരക്കൊമ്പിൽ,കോർഡിനേറ്റർമാരായപ്രൊഫ. ജിതിൻജോയി,ഡോ.സിന്റിൽജോസ്തുടങ്ങിയവർസംസാരിച്ചു. ഡോ. ജെയിംസ്‌ജേക്കബ്,ഡോ. എസ് ബിജോയ് നന്ദൻ, ഡോ.ജിജികെ.ജോസഫ്എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.