ചെറുതോണി. ബി ജെ പി സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ എസ് ഡി പി ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ ചെറുതോണിയിൽ പ്രതിഷേധ പ്രകടനം നടത്തി. . തുടർന്ന് നടന്ന യോഗത്തിൽ ബി ജെ പി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് എസ് മീനത്തേരിൽ, ജനറൽ സെക്രട്ടറി സുധൻ പള്ളിവിളാകത്ത്, യുവമോർച്ച ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സി എസ് ജയചന്ദ്രൻ, ബി എം എസ് മേഖല പ്രസിഡന്റ് അനീഷ്, സെക്രട്ടറി അനന്ദു, ബി എം എസ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ഉദയകുമാർ മറ്റത്തിൽ, പഞ്ചായത്ത് സെക്രട്ടറിമാരായ കെ രാജേന്ദ്രൻ, ബി എം എസ് മേഖല വൈസ് പ്രസിഡന്റ് ഇ എൻ ബിനീഷ്, മരിയാപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനിൽകുമാർ, വി കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.