കുമളി: ടൂറിസം മേലേയ്ക്ക് ഉണർവേകി നാളെ 11 ന്ഹെലിപ്പാട് ഉദ്ഘാനം എം.എൽ.എ.ഇ.എസ്.ഐ ജിമോൾ നിർവ്വഹിക്കും. മുൻ എം.എൽ കെ.കെ ജയചന്ദ്രൻ പങ്കെടുക്കും.
സമുദ്രനിരപ്പിൽ നിന്നു ഏകദേശം 2000 അടി ഉയരത്തിൽ ഉള്ള ഒട്ടകതലമേട്ടിലാണ് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് നിർമ്മാണം പൂർത്തിയായത്.
തേക്കടി മൂന്നാർ ഉൾപ്പടെയുള്ള ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് ഗുണകരമാകും എന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിഗമനം. ടാക്സി അടിസ്ഥാനത്തിലാണ് ഹെലിക്കോപ്ടർ സർവ്വീസ് നടത്തുന്നത്. കൊച്ചി -തേക്കടിയാണ് ആദ്യഘട്ട സർവ്വീസ്.ഒരാൾക്ക് ഏകദ്ദേശം 13000 രൂപയോളം വേണ്ടി വരും. ആകാശയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കും നിശ്ചിത തുകയിൽ സൗകര്യം ഒരുക്കാൻ ആലോചനയുണ്ട്.