കുമളി: മകരവിളക്ക് ദർശനമാകുന്ന പരുന്തുംപാറ, പുല്ല് മേട്, പഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായതായി കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ പറഞ്ഞു.വഴിവിളക്കുകൾ, ശുദ്ധജല സംവിധാനം, കോഴിക്കാനത്ത് നിന്നും കെ.എസ്.ആർ.റ്റി.സി ബസ് സർവ്വീസ് തുടങ്ങിയ ക്രമീകരണങ്ങൾ പൂർത്തിയായി. ആയിരത്തിനാനൂറ് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.കൂടാതെ ഫയർഫോഴ്സ്, ആരോഗ്യ വകുപ്പിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.അയ്യപ്പഭക്തർക്ക് തടസം കൂടാതെ മകരജ്യോതി ദർശിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.