prathikal

കുമളി: കൂലി തർക്കമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതിന് കാരണമായതെന്ന് സഹ തൊഴിലാളികൾ പൊലീസിന് മൊഴി നൽകി. .ആസാം സ്വദേശി കമൽദാസ്(29 ) ആണ് കഴിഞ്ഞ ദിവസം സ്കൂൾ നിർമ്മാണ സ്ഥലത്ത് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് സ്വദേശികളായ ബൂവേന്ദർ റാവുത്തർ (22) അമർ സിംഗ് റാവുത്തർ (25) എന്നിവരെ അറിസ്റ്റു ചെയ്തു.

കുമളി ഗവൺമെന്റ് ഹൈസ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനത്തിന് എത്തിച്ച തറ ഓട് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കമാണ് മരണത്തിനിടയാക്കിയത്.കമൽദാസുൾപ്പെടെ അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ അമർ സിംഗ്, സുവേന്ദർ സിംഗ് എന്നിവരുമായി വഴക്കുണ്ടായി. .ഇരുവരും ചേർന്ന് കമൽദാസിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചതാണ് മരണകാരണമായത്.
കടന്നു കളഞ്ഞ പ്രതികൾ മൂന്നാം ഭാഗത്ത് ഓട്ടോയിൽ ഇറങ്ങി ബസിൽ കട്ടപ്പനയിൽ എത്തി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംശയത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യംചെയയലിലാണ് കൊലപാതകം തെളിഞ്ഞത്.
കട്ടപ്പന ഡിവൈ.എസ്.പി രാജ് മോഹന്റെ നേതൃത്വത്തിൽ കുമളി സി.ഐ ജയപ്രകാശ് എസ്.ഐ.പ്രശാന്ത് പി.നായർ എ.എസ്.ഐ ബെർട്ടിൻ, ബിജു ജോസഫ് കൂടാതെ സ്‌പെഷ്യൽ അന്വേഷണ ഉദ്യേഗസ്ഥരായ എ.എസ്.ഐമാരായ സജിമോൻ ജോസഫ്, ബെയിസൽ പി. ഐസക്ക് ,തങ്കച്ചൻ മാളിയേക്കൽ, സിവിൽ പൊലീസ് ഓഫീസർ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തടുത്തത്.