മണക്കാട്: പഞ്ചായത്തിൽ നടപ്പാക്കിയ ശുദ്ധജലവിതരണ പദ്ധതിയിലെ മുഴുവൻ ഇന്റർകണക്ഷനുകളും നീക്കി പഴയ പദ്ധതിയിലെ മുഴുവൻ ഉപഭോക്താക്കളുടെയും കണക്ഷനുകൾ പുതിയ സ്‌കീമിലെ ലൈനിലേയ്ക്ക് മാറ്റി നൽകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി. സജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ജേക്കബ്ബ്, പി. പൗലോസ്, വി.ജി. സന്തോഷ്‌കുമാർ, ടോണി കുര്യാക്കോസ്, ജിയോ മാത്യു എന്നിവർ പ്രസംഗിച്ചു.