ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 37മാത് വാർഷികാഘോഷവും എ.എൽ. ഡെന്നി ടീച്ചറിന് യാത്രയയപ്പും 17 ന് രാവിലെ 9.30ന് നടത്തും.ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോർജ് തകിടിയേൽ ഫോട്ടോ അനാച്ഛാദനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കൊച്ചുത്രേസ്യ പൗലോസ്, റെജി മുക്കാട്ട്, റിൻസി സിബി, ലിസമ്മ സാജൻ, ജോർജ് വട്ടപ്പാറ,അമൽ ജോസ് എന്നിവർ പ്രസംഗിക്കും നടക്കും.