കട്ടപ്പന: തൂക്കുപാലം നൂറുൽ ഹുദാ മസ്ജിദിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ കല്ലേറ് നടത്തുകയും നിസ്‌കാരത്തിനെത്തിയ രാഷ്ട്രീയ പാർട്ടി നേതാവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജമാഅത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു. നേതാവിനെ മർദിച്ച സംഭവവുമായി ജമാഅത്തിന് ബന്ധമില്ല. ഏതെങ്കിലും വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായി ഈ വിഷയത്തെ കാണരുത്. യഥാർഥ വസ്തുത പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ സംശയം ദുരീകരിക്കണം. പട്ടംകോളനിയുടെ പഴക്കമുള്ള തൂക്കുപാലം ജമാഅത്ത് മതസൗഹാർത്തിന്റെ സ്ഥാപനമാണ്. ഇതിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയും നടപടി വേണമെന്ന് ജമാഅത്ത് പ്രസിഡന്റ് ഹാജി വി.എം. സാലിഹ്, മുസ്ലീം ജമാഅത്ത് ഫെഡറേഷൻ ഉടുമ്പൻചോല താലൂക്ക് പ്രസിഡന്റ് അബ്ദുൾ വഹാബ്, മുഹമ്മദ് മൗലവി, പി.എസ്. യൂനുസ്, അലി സാഹിബ്, മുഹമ്മദ് ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.