വെള്ളത്തൂവൽ : വെള്ളത്തൂവൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ ജനുവരി 18, 19 തിയതികളിൽ നടക്കും. 18ന് ഉച്ചകഴിഞ്ഞ് 3.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ഫാ.ഫിലിപ്പ് മറ്റം നയിക്കുന്ന തിരുന്നാൾ കുർബാന, 5 ന് വെള്ളത്തൂവൽ പന്തലിലേക്ക് പ്രദക്ഷിണം, തുടർന്ന് സണ്ണി കടുത്താഴെ നടത്തുന്ന പ്രസംഗം, 7.30 ന് സമാപന പ്രാർത്ഥന, 7.45 ന് മുതിർന്ന ഇടവകാഗങ്ങൾക്ക് സ്വീകരണം, 8 ന് കലാസന്ധ്യ .രണ്ടാം ദിവസം രാവിലെ 7ന് വി.കുർബാന 10.30 ന് ഫാ.ജോർജ് കുഴിപ്പള്ളിൽ നയിക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാന, തുടർന്ന് .ഫാ.തോമസ് വട്ടമല നല്കുന്ന തിരുനാൾ സന്ദേശം 12 ന് എസ് വളവ് കപ്പേളയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ് 12.30ന് പ്രദക്ഷിണം പളളിയിലേക്ക് 1ന് സമാപന പ്രാർത്ഥന.