sivaraman

തൊടുപുഴ: അച്യുതമേനോൻ സർക്കാരിന്റെ ഏഴ് വർഷക്കാലത്തെ ഭരണം വികസനത്തിന്റെ വസന്തകാലമായിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. വ്യാവസായിക വിദ്യാഭ്യാസ തൊഴിൽ മേഖലയിലും വൻ കുതിച്ചു
ചാട്ടമാണ് അന്നുണ്ടായത്.കേരളത്തെ കേരളമാക്കി മാറ്റിയത് കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്നുവെന്നും അതിന് ചാലകമായ വിപ്ലകരമായ നിയമങ്ങൾ നടപ്പിൽ വരുത്തിയത് അച്യുതമേനോൻ സർക്കാരിന്റെ കാലത്താണെന്നുംഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതിന്റെ 50ാം വാർഷികത്തോട് അനുബന്ധിച്ച് സിപിഐ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് ട അദ്ദേഹം പറഞ്ഞു.. 1970ൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണനിയമം വിപ്ലകരമായ മാറ്റങ്ങളാണ് കേരളത്തിൽ ഉണ്ടാക്കിയത്. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഭരണഘടനാവകാശമായി നിയമം പ്രാബല്യത്തിൽ വരുത്താനും അന്നത്തെ സർക്കാരിനായി. ചില പിന്തിരിപ്പൻ ശക്തികൾ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും സമൂഹത്തിൽ അന്യവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ധീരമായ തീരുമാനവുമായി അച്യുതമേനോൻ മന്നോട്ട് പോകുകയായിരുന്നു. കർഷകരുടെയും തൊഴിലാളികളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനമായിട്ടാണ് ഭൂപരിഷ്‌കരണ നിയമം ചരിത്രത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യാവർധനവിന് അനുസൃതമായി 100 വർഷം മുന്നിൽ കണ്ട് ഭൂപരിഷ്‌കരണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്നും കെ കെ ശിവരാമൻ പറഞ്ഞു. സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി പി പി ജോയി അദ്ധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യുവർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ, ഇ എസ് ബിജിമോൾ എംഎൽഎ, വി ആർ പ്രമോദ്, മുഹമ്മദ് അഫ്സൽ, ഗീതാ തുളസീധരൻ, സുനിൽ സെബാസ്റ്റ്യൻ, പി കെ പുരഷോത്തമൻ നായർ, പി ജി വിജയൻ, കെകെ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.