lതൊടുപുഴ : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് ഭവനപദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല സംഗമം ഇന്ന് രാവിലെ 10 ന് ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തും. ചെയ്യും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ മുഖ്യ പ്രഭാഷണം നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 862 വീടുകളാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. സംഗമത്തോടനുബന്ധിച്ച് 20 വകുപ്പുകളുടെ അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. അദാലത്തിനുപുറമെ വിവിധ വകുപ്പുകൾ വഴി നടപ്പാക്കുന്ന പദ്ധതികളുടെ അപേക്ഷകൾ ഗുണഭോക്താക്കളിൽ നിന്നും സ്വീകരിക്കുന്നതാണെന്ന് സ്വാഗത സംഘം കൺവീനർ ബി.ഡി.ഒ. കെ.ആർ. ഭാഗ്യരാജ് അറിയിച്ചു. ഫോൺ : 04862276909.