തൊടുപുഴ : കാപ്പ് മന്നം മെമ്മോറിയൽ ലൈബ്രറിആന്റ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ 157മത് ജൻമദിനം ദേശിയ യുവജന ദിനം സമുചിതമായി ആചരിച്ചു. ലൈബ്രറി പ്രസിഡന്റ് പി.ജി. മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശ്രീ അനിൽ ഉദ്ഘാടനം ചെയ്തു. അരുൺ.വി. സജീവ് എഴുതിയ ജാലകക്കാഴ്ചകൾ എന്ന കഥാസമാഹരത്തിന്റെ സമർപ്പണം നടന്നു. വിവേകാനന്ദ ദർശനത്തെ അധികരിച്ച് കെ.പി വേണുഗോപാൽ (തപസ്യ കലാ സാഹിത്യ വേദി) പ്രഭാഷണം നടത്തി എൻ.എസ്. എസ് കാപ്പ് കരയോഗം സെക്രട്ടറി ടി.എസ്. രാജൻ, എസ്.അനിൽ കുമാർ, സി.പി. പ്രതിഷ് എന്നിവർ സംസാരിച്ചു. യുവജന ദിനത്തോടനുബന്ധിച്ച് രാവിലെ ലൈബ്രറി അംഗങ്ങളുടെ നേതൃത്വത്തിൽ ഇരുചക്ര റാലിയും പുഷ്പാർച്ചനയും നടത്തി..