തൊടുപുഴ: ഫാസിസ്റ്റ് വിരുദ്ധ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ 20 ന് വൈകിട്ട് 4.30ന് പഴയ ബസ് സ്റ്റാന്റിൽ റൗണ്ട് ചെയർ മീറ്റിംഗ്. കെ.പി.സി.സി. മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോഓർഡിനേറ്റർ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗം സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വെരി. റവ. വി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി, ഫാ. ജിയോ തടിക്കാട്ട്, അഡ്വ. സി.കെ. വിദ്യാസാഗർ, പി.എം. മാനുവൽ തുടങ്ങിയവർ പ്രസംഗിക്കും.