മന്ത്രി ടി.പി.രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്യും
ഇടുക്കി : തോട്ടം മേഖലയുമായി ബന്ധപ്പട്ട് തൊഴിലും നൈപുണ്യവും വകുപ്പ് പുറത്തിറക്കുന്ന കരട് പ്ലാന്റേഷൻ നയം സംബന്ധിച്ച ശിൽപശാല 21ന് കൊച്ചിയിൽ നടക്കും.കേരളാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഹോട്ടൽ റെനൈയിൽ രാവിലെ 10ന് ആരംഭിക്കുന്ന ശിൽപശാല തൊഴിൽ മന്ത്രി ടി.പി.രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്യും. കില ചെയർമാൻ വി.ശിവൻകുട്ടി അദ്ധ്യക്ഷനായിരിക്കും.തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ മുഖ്യപ്രഭാഷണം നടത്തും. കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം പി.കെ.അനിൽകുമാർ ആശംസകളർപ്പിക്കും.ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ.പ്രമോദ് വിഷയാവതരണം നടത്തും.. ലേബർ കമ്മീഷണർ സി.വി.സജൻ സ്വാഗതവും കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.ഷജീന നന്ദിയും പറയും.