ദേവികുളം :ബ്ലോക്കിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടു ലഭിച്ച ഗുണഭോക്താക്കളുടെ കുടംബസംഗമം 18ന് രാവിലെ 10 മുതൽ മൂന്നാർ ഗവൺമെന്റ് വി എച്ച് എസ് എസ്സിൽ നടക്കും. എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, ദേവികുളം സബ് കളക്ടർ എസ് പ്രേംകൃഷ്ണൻ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും. കുടുംബസംഗമത്തിനോടനുബന്ധിച്ച നടക്കുന്ന അദാലത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങളും ഗുണഭോക്താക്കൾക്ക് ലഭിക്കും. റേഷൻകാർഡ് തിരുത്തൽ,ആധാർ പുതുക്കൽ,കർഷക പെൻഷൻ അപേക്ഷ നൽകൽ, വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതികൾ, സൗജന്യ വൈദ്യ പരിശോധന തുടങ്ങി വിവിധ സേവനങ്ങളാണ് ലഭിക്കുന്നത്. രാവിലെ 9:30 മുതൽ കുടുംബസംഗമത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും.