തൊടുപുഴ: നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ യൂത്ത് ക്ലബ്ബ് യൂണിയൻ തൊടുപുഴയിൽ 17ന് അയൽപക്ക യൂത്ത് പാർലമെന്റ് സംഘടിപ്പിക്കുന്നു. മങ്ങാട്ടുകവലയിലെ ഗവൺമെന്റ് ഫുഡ്ക്രാഫ് ഇൻസ്റ്റിറ്റിയൂട്ടിൽ ഇതോടനുബന്ധിച്ച് നടത്തുന്ന സെമിനാർ മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിക്കും. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ ആന്റണി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തും. 3ന് നടത്തുന്ന ഫിറ്റ് ഇന്ത്യ സൈക്കിൾ റാലി തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് ഫ്‌ളാഗ് ഓഫ് ചെയ്യും. സന്നദ്ധ സംഘടന പ്രവർത്തകരും വിദ്യാർത്ഥികളും റാലിയിൽ പങ്കാളികളാകും.