തൊടുപുഴ : കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാനസമ്മേളനം 17,18 തിയതികളിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കും. 17ന് വൈകിട്ട് 4ന് കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സ്റ്റാൻലി കുന്നേൽ പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം കോതമംഗലം രൂപത വികാരി ജനറാൾ മോൺ ജോർജ്ജ് ഓലിയപ്പുറം ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയനിലം ക്ലാസ്സ് നയിക്കും. 18ന് രാവിലെ 9ന് അദ്ധ്യാപക റാലി . പൊതുസമ്മേളനം കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ . ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ, ഡീൻ കുര്യാക്കോസ് എം.പി., പി.ജെ. ജോസഫ് എം.എൽ.എ.എന്നിവർ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, അധ്യക്ഷത വഹിക്കും.മലങ്കര സഭകളിലെ 32 രൂപതകളിൽ നിന്നും 5000ത്തിൽ പരം അദ്ധ്യാപകർ പങ്കെടുക്കും.
പത്രസമ്മേളത്തിൽ കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമിതിസംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ,സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ,അനീഷ് ജോർജ്ജ്,ബിസോയ് ജോർജ്ജ്,ജെയ്‌സൺ ജോർജ്ജ് എന്നിവർ പങ്കെടുത്തു.