പുറപ്പുഴ: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പടവുംപുറത്ത് നീലകണ്ഠൻ നായർ (90) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ: തോന്നല്ലൂർ പൂമറ്റത്തിൽ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സുരേന്ദ്രൻ (ജില്ലാ കോടതി റിട്ട. ജീവനക്കാരൻ), തനൂജ് (സബ് രജിസ്ട്രാർ ഓഫിസ്, തൊടുപുഴ), പി.എൻ.ബിജു (കേരളകൗമുദി പുറപ്പുഴ ഏജന്റ്), പരേതനായ സാജു (ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരൻ). മരുമക്കൾ: രമാദേവി (ജോയിന്റ് ബിഡിഒ, പാമ്പാക്കുട), ബിന്ദുമോൾ (ക്ലാർക്ക്, പുറപ്പുഴ പഞ്ചായത്ത് ഓഫിസ്), അഞ്ജലി (ടൈപ്പിസ്റ്റ്, ജില്ലാ കോടതി, തൊടുപുഴ). ജില്ലാ കലക്ടർക്ക് വേണ്ടി തഹസിൽദാർ റീത്ത് സമർപ്പിച്ചു.