ചെറുതോണി: കോൺഗ്രസ് നേതാവ് എസ് കറുപ്പുസ്വാമിയുടെ നിര്യാണത്തിൽ പൈനാവ് ടൗണിൽ അനുശോചന യോഗം നടത്തി. കെ. പി. സി. സി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം റോയി. കെ. പൗലോസ്, ഐ.എൻ.റ്റി.യു.സി റീജണൽ കമ്മറ്റി പ്രസിഡന്റ് പി.ഡി ജോസഫ്, എ.പി.ഉസ്മാൻ, പി.രാജൻ, ആഗസ്തി അഴകത്ത്,അമ്മിണി ജോസ്, ജോസ് കുഴികണ്ടം,അനിൽ അനയ്ക്കനാട്ട്, ജോയി വർഗീസ്, രാജു സേവ്യർ, പാറത്തോട് ആന്റണി, ജിയോ മാത്യു, പ്രവീൺ, ഷിജോ തടത്തിൽ, ടോണി തോമസ്, ശശികല രാജു, ആൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ,ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.