കട്ടപ്പന : ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങൾക്കായി ഏകദിന ജില്ലാതല ശില്പശാല നടത്തി. ശില്പശാല നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് ജില്ലാ പ്രസിഡന്റ് ടി..എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. ജെ.ആർ.സി ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് ആമുഖപ്രസംഗം നടത്തി. സെന്റ് ജോർജ് സ്‌കൂൾ ഹെഡ്മാസ്റ്റർ ഡോമിനിക് ജേക്കബ്, ജെ.ആർ.സി മുൻ ജില്ലാ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, സബ്ജില്ലാ കോ ഓർഡിനേറ്റർ കൊച്ചുറാണി ജോർജ് , വി.കെ.ഷാജിമോൻ,ബിജു അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ജെ.സി.ഐ. ട്രെയിനർ സൽജു ജോസഫ്, കട്ടപ്പന ട്രാഫിക് എസ്. ഐ എം.എസ്. ജയചന്ദ്രൻനായർ, എക്‌സൈസ് പ്രിവന്റീവ്ഓഫീസർ അബ്ദുൽസലാം എന്നിവർ ക്ലാസ് നയിച്ചു.
കൗൺസലർമാരായ ജോളി വി.സി, എം.എസ്. പ്രസാദ്, അലീന സെബാസ്റ്റ്യൻ, ബെറ്റ്‌സി ജോസ്, യു.പി.ബഷീർ, ജസ്റ്റീന ജോസ് ,ജിഷാ എം.ജെ, ജിൻസി പീറ്റർ , മേഴ്‌സിക്കുട്ടി തോമസ്, സാലമ്മ ഫിലിപ്പ്, മേഴ്‌സി എം.എസ്, വിജി മാത്യു, ദീപ ടി.ജെ, ധന്യ തോമസ്, ബിജി തോമസ്, ഷാന്റി ജേക്കബ്, നസീമ സി.എസ്. എന്നിവരും സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും നേതൃത്വം നൽകി.