കട്ടപ്പന: പ്ലാസ്റ്റിക് കൂടുകളെ പൂർണമായി ഒഴിവാക്കണമെന്ന സന്ദേശവുമായി ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളന്റിയർമാർ തുണിസഞ്ചി വിതരണം ആരംഭിച്ചു. വിദഗ്ധരുടെ മേൽനോട്ടത്തിൽ വോളന്റിയർമാർ തയാറാക്കുന്ന ഗുണനിലവാരമുള്ള തുണി സഞ്ചികൾ സമീപപ്രദേശങ്ങളിലെ വീടുകളിലും പിന്നീട് വിവിധ ഏജൻസികളുടെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തുണിസഞ്ചി നിർമാണ പദ്ധതിക്ക് പ്രോഗ്രാം ഓഫീസർ സജിൻ സ്‌കറിയ, അമൽ തോമസ്, അനു മരിയ ബിനോ, അനീഷ ഷോയി, അലൻ ഡാർവിൻ, ശ്രീഹരി രാജു, നന്ദന, തോമസ് ഫ്രാൻസിസ്, കെ.എസ്. ഐശ്വര്യ, അൻസു തോമസ്, എസ്. ജെസ്‌ന, ലിബിയ ജോസഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്.