കട്ടപ്പന: ജില്ലയിൽ പഞ്ചായത്തുതല ഗണിതോത്സവം സഹവാസ ക്യാമ്പിന് ഇന്നുതുടക്കമാകും. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിവിധ സ്‌കൂളുകളിലെ 100 കുട്ടികളാണ് പഞ്ചായത്തുതല പരിപാടിയിൽ പങ്കെടുക്കുന്നത്. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്‌കൂളിൽ കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ചിയാർ, വാത്തിക്കുടി പഞ്ചായത്തുകളിലും ഇന്നുമുതൽ ക്യാമ്പ് ആരംഭിക്കും. നിത്യജീവിതത്തിലെ ഗണിതാശയ പ്രശ്‌നങ്ങളും പ്രവർത്തനങ്ങളുമാണ് ക്യാമ്പിൽ ചർച്ച ചെയ്യുന്നത്. തയ്യൽ, കെട്ടിട നിർമാണം, മരപ്പണി തുടങ്ങിയ തൊഴിൽ മേഖലകളിലെ വിദഗ്ധരും കുട്ടികളുമായി സംവദിക്കും.