hospital

രാജകുമാരി: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. നേരത്തെ മൂന്ന് തവണ ഐ പി വിഭാഗം പുനരാരംഭിച്ചു വെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പ്രവർത്തനംഅവസാനിപ്പിക്കേണ്ടി വന്നു. സമീപ പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങളെ അപേക്ഷിച്ച് നിലവിൽ കിടത്തിച്ചികിത്സ ആരംഭിച്ചിരിക്കുന്നത് രാജകുമാരി
പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ്. ഈ വർഷം ആശുപത്രിയെ കുടുംബആരോഗ്യ
കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് . നിരവധി തവണ കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും ഡോക്ടർമാരുടെയും
ജീവനക്കാരുടെയും അഭാവം മൂലം ഐ പിയുടെ പ്രവർത്തനം പാതി വഴിയിൽ മുടങ്ങിയിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം കുടുംബ ആരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന് മുന്നോടിയായിട്ടാണ് വീണ്ടും കിടത്തി ചികിത്സാപുനരാരംഭിച്ചിരിക്കുന്നത്. ഐ പിയുടെ ഭാഗമായി നാല് ഡോക്ടർമാരുടെ സേവനം ഇനിമുതൽ ലഭ്യമാണ്. ആറ് സ്റ്റാഫ് നഴ്‌സുമാരുടെയും രണ്ട് ഫാർമസിസ്റ്റുമാരുടെയും
തസ്തികകളിൽ ജീവനക്കാരെ നിയമിച്ചു. സ്ത്രീകളുടെയും പുരുഷൻമാരുടെയും രണ്ടു വാർഡുകളിലായി അൻപത് കിടക്കകൾ ആണ് ഉള്ളത്.കിടത്തി ചികിത്സയുടെ ഭാഗമായി ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു
നിർവ്വഹിച്ചു.