തൊടുപുഴ: കുട്ടിയുടെ തലയിൽ കുടുങ്ങിയ കലം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തേൻമാരി താനത്ത്പറമ്പിൽ സുബിൻ-ഷെറിൻ ദമ്പതികളുടെ കുട്ടിയുടെ തലയിലാണ് അലുമിനിയം കലം കുടുങ്ങിയത്. കലം എടുക്കാൻ വീട്ടുകാർ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്നു തൊടുപുഴ ഫയർ സ്‌റ്റേഷനിൽ എത്തി കലം മുറിച്ചു കുട്ടിയുടെ തല പുറത്തെടുക്കുകയായിരുന്നു.