കരിമണ്ണൂർ: ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ മാല തട്ടിയെടുത്തു. നെയ്യശേരി പറയാറ്റിൽ കൗസല്യ(67)യുടെ മാലയാണ് വിലാസം ചോദിച്ച് ബൈക്കിലെത്തി സംഘം കവർന്നത്. മൂന്നുപവനോളം തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നെയ്യശേരി കോട്ടക്കവല റോഡിൽ വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മോഷ്ടാക്കൾ മാലയുമായി കടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൽ ഒരാൾ ഇറങ്ങിവരുകയും അപരിചതനായ ഒരാളുടെ വിലാസം തിരക്കി. ഇതിനിടെ ഇയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽകയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ തൊപ്പി ധരിച്ചിരുന്നതായി വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. കരിമണ്ണൂർ കാളിയാർ പൊലീസ് സംഭവ സ്ഥലത്തും പരിസരങ്ങളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ കരിമണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു