
തൊടുപുഴ : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ഫാബിയോള തുരുത്തേൽ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൈലക്കൊമ്പ് മഠം സിമിത്തേരിയിൽ. മൈലക്കൊമ്പ് തുരുത്തേൽ പരേതരായ ചാക്കോഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. നെടുങ്കണ്ടം കരുണ ഹോസ്പിറ്റൽ, രാജാക്കാട് മേഴ്‌സി ഹോസ്പിറ്റൽ, രാജകുമാരി ജയമാതാ ഡിസ്‌പെൻസറി, പൈങ്കുളം എസ്.എച്ച്. ഹോസ്പിറ്റൽ, ഓടനാവട്ടം ജയമാതാ ഹോസ്പിറ്റൽ, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ഓടനാവട്ടം മഠത്തിൽ സുപ്പീരിയറായും ആയവന, മീൻകുന്നം മഠങ്ങളിൽ അംഗവുമായിരുന്നു. സഹോദരങ്ങൾ : ടി സി. ജെയിംസ്, ടക. സി. സെലിൻ, ടി. സി. മേരി, ടി സി. ജോസ്, ടി. സി. ലില്ലി, ടി. സി. ഫ്രാൻസീസ്.