തൊടുപുഴ: ജേസീസ് തൊടുപുഴ ഗ്രാന്റിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം 18ന് നടക്കും. ശനിയാഴ്ച രാത്രി 7.30ന് സീസർ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. സോൺ വൈസ് പ്രസിഡന്റ് അർജുൻ കെ. നായർ, സോൺ ഡയറക്ടർ ശ്രീജിത് ശ്രീധർ എന്നിവർ പങ്കെടുക്കും. പ്രശാന്ത് കുട്ടപ്പാസ് പ്രസിഡന്റും മനു തോമസ് സെക്രട്ടറിയും ഇന്നസന്റ് ജോൺ ട്രഷററും നിഷ സാജു ജേസിററ്റ് ചെയർപേഴ്‌സണും ദേവനന്ദ പ്രശാന്ത് ജൂനിയർ ജേസി ചെയർപേഴ്‌സണുമായുള്ള ഭരണസമിതിയാണ് ചുമതലയേൽക്കുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ ജോഷി ജോർജ് അറിയിച്ചു.