തൊടുപുഴ: സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും അച്ചാമ്മ തോമസിന്റെ ഒമ്പതാമത് പുസ്തകം 'യാത്രകളുടെ ഓർമ്മക്കുറിപ്പുകൾ' പ്രകാശനവും 26ന് രാവിലെ 10.30ന് ഗാന്ധിജി സ്റ്റഡി സെന്റർ ഹാളിൽ നടക്കും. പുസ്തകപ്രകാശനം മാദ്ധ്യമപ്രവർത്തകൻ സാബു നെയ്യശ്ശേരി നിർവഹിക്കും. സാഹിത്യവേദി പ്രസിഡന്റ് മധു പത്മാലയം ആദ്യകോപ്പി ഏറ്റുവാങ്ങും. കെ.ആർ. സോമരാജൻ, വഴിത്തല രവീന്ദ്രൻ, ആരതി ഗോപാൽ, രാജൻ തെക്കുംഭാഗം, അച്ചാമ്മ തോമസ് എന്നിവർ പ്രസംഗിക്കും.