ചെറുതോണി: ഹൈറേഞ്ചിലെ ഏറ്റവും പഴക്കം ചെന്നദേവാലയങ്ങളിലൊന്നായ രാജമുടി ക്രിസ്തുരാജ് പള്ളി സുവർണ്ണ ജൂബിലി നിറവിൽ. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. 18 ന് രാവിലെ 7ന് ഇടുക്കി രൂപത വികാരി ജനറാൾമോൺ.ജോസ് പ്ലാച്ചിക്കൽ തിരുനാൾ കൊടിയുയർത്തും. 7.15 ന് ഇടവകയിലെ കുട്ടികളുടെ ആഘോഷമായ കുർബ്ബാന സ്വീകരണം. 19 ന് രാവിലെ 6.10 നും, 7.30 നും, 10.30 നും ദിവ്യബലി. 11.30 ന് സിസ്റ്റർജോയ്സ് ആലനോലിക്കലിന്റെനേതൃത്വത്തിൽ സി.എം.എൽ കുട്ടികളുടെ ഏകദിന സെമിനാർ. 12 ന് യുവജന ക്യാമ്പ് . 20ന് വൈകിട്ട് 5ന് ധ്യാനം. ഉദ്ഘാടനം ഫാ.ഫ്രാൻസീസ് ഇടവക്കണ്ടം. 21 ന് വൈകിട്ട് 5 ന് ദിവ്യബലി, ധ്യാനം. 22ന് വൈകിട്ട് 5ന് സമൂഹബലിയും രൂപതയിലെ നവവൈദികർ പങ്കെടുക്കുന്ന ധ്യാനവും. 23 ന് വൈകിട്ട് 5 ന് ദിവ്യബലിക്ക്‌ശേഷം ഇടവകയിലെ 70 വയസ്സിനു മുകളിലുള്ളവരെ ആദരിക്കൽ. 24 ന് വൈകിട്ട് 5 ന് ഇടവകയിലെ മുൻ വികാരിമാർ, ഇടവകയിൽ നിന്നുള്ള വൈദികർ, സന്ന്യസ്ഥർ എന്നിവരുടെ സംഗമം. 25 ന് വൈകിട്ട് നാലിന് തിരുസ്വരൂപ പ്രതിഷ്ഠ, 5.30ന് പ്രദക്ഷിണം 8 ന് സമാപന പ്രാർത്ഥന. 8.15 ന് സ്‌നേഹവിരുന്ന്. 26 ന് രാവിലെ 7 ന് ദിവ്യബലി, ഉച്ചകഴിഞ്ഞ് 3.30 ന് പൊന്തിഫിക്കൽ കുർബ്ബാന ഇടുക്കി രൂപതാ മെത്രാൻ മാർജോൺ നെല്ലിക്കുന്നേൽ. 5.30 ന് പ്രദക്ഷിണം. സമാപന പ്രാർത്ഥന. രാത്രി 7 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള. സമാപന ദിവസമായ 27 ന് മരിച്ചവരുടെ ഓർമ്മ ദിനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ഫിലിപ്പ് പാറയ്ക്കൽ അറിയിച്ചു.