കുണിഞ്ഞി: കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ സെന്റ് സെബസ്ത്യാനോസിന്റെ തിരുന്നാൾ ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് വൈകുന്നേരം 4.45 തിരുന്നാൾ കുർബാന, സന്ദേശം ഫാ.ജീവൻ കദളിക്കാട്ടിൽ (വികാരി സെന്റ് മേരീസ് ചർച്ച് കാക്കൊമ്പ്) 6.30 ന് പ്രദക്ഷിണം . ഞായറാഴ്ച്ച രാവിലെ 10ന് നൊവേന,ലദീഞ്ഞ്.കാഴ്ചസമർപ്പണം 10.30 ആഘോഷമായ തിരുന്നാൾ കുർബാന ഫാ..ഡോ.പോൾ മൈലയ്ക്കചാലിൽ(വികാരി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഏനാനെല്ലൂർ)തിരുന്നാൾ സന്ദേശം.ഫാ.ബിനോയി മാരിപ്പാട്ട് (ഡയറക്ടർ നിർമൽ ഗ്രാം ധ്യാനകേന്ദ്രം ചെങ്കര),12.15 പ്രദക്ഷിണം,പരിശുദ്ധകുർബാനയുടെ ആശീർവാദം, സ്‌നേഹവിരുന്ന്. എന്നിവ നടക്കുമെന്ന് വികാരി ഫാ.ജെയിംസ് പനച്ചിക്കൽ അറിയിച്ചു.