ഇടുക്കി : ജില്ലയുടെ 47 മത് പൊലീസ് മേധാവിയായി പികെ മധു ചുമതലയേറ്റു. 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലയിൽ വണ്ടൻമേട് എസ്‌ഐ, 1999 ൽ കരിമണൽ സിഐ, 2006 ൽ ഇടുക്കി അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2018 ലാണ് ഐ.പി.എസ് ലഭിച്ചത്. കോട്ടയം ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, തൃശ്ശൂർ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിങ്ങ്) , തിരുവനന്തപുരം റൂറൽ എസ്.പി, എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷാവിഭാഗം ഡപ്യൂട്ടി കമ്മീഷണർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഇടുക്കി തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്. ഭാര്യ ഗിരിജ (അദ്ധ്യാപിക). മക്കൾ മിഥുൻ കൃഷ്ണ, പാർവതി.