joseph

ഇടുക്കി : ഭൂമി അധികമായുള്ളവർ വീട് നിർമ്മിക്കാൻ ഭൂരഹിതർക്ക് ഭൂമി ദാനം നൽകാൻ സൻമനസ്സുണ്ടാവണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ ഒട്ടേറെയാളുകൾക്ക് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം യാതാർഥ്യമാക്കാനായി. എന്നാൽ മൂന്ന് സെന്റ് സ്ഥലം പോലും ഇല്ലാത്തതിനാൽ പല പഞ്ചായത്തുകളിലും നിരവധിയാളുകൾക്ക് വീട് ലഭിക്കാതെ പോകുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഭൂമി ലഭ്യത ഉറപ്പാക്കാൻ കൂട്ടായ തീവ്ര പരിശ്രമം നടത്തേണ്ടതുണ്ടെന്നും എം.എൽ.എ ചൂണ്ടികാട്ടി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടംബ സംഗമവും അദാലത്തും ആലക്കോട് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടോമി കാവാലം, ഷീബാ രാജശേഖരൻ, പുഷ്പാ വിജയൻ, ഡി ദേവസ്യ, ബിന്ദു സജീവ്, ഷേർളി ആന്റണി, സണ്ണി കളപ്പുര, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ, എഡിസി (ജനറൽ) പി ശ്രീലേഖ, ബ്ലോക്ക് മെമ്പർമാരായ സാജു മാത്യു, ജിജി സുരേന്ദ്രൻ, അജിതാ സാബു, രാജീവ് ഭാസ്‌കരൻ, എം. മോനിച്ചൻ, പി.ഐ. മാത്യു, സുജ ഷാജി, ബേസിൽ ജോൺ, ബിന്ദു പ്രസന്നൻ, ബിഡിഒ കെ.ആർ. ഭാഗ്യരാജ്, അഗസ്റ്റിൻ കല്ലിടുക്കിൽ, കെ. ജയ്‌മോൻ, എം.യു. സെലീന, എം.സി. രമ, ഫസീല റ്റി.ഐ., രഞ്ജിത് ബിജുകുമാർ, ജോസ് റ്റി. ജോൺ എന്നിവർ പ്രസംഗിച്ചു.20 വിവിധ വകുപ്പുകളുടെ സേവനങ്ങൾ സംബന്ധിച്ച് സ്റ്റാളുകളും അദാലത്തും നടത്തിയത് ശ്രദ്ധേയമായി.