തൊടുപുഴ : തൊടുപുഴ: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത, വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, നമ്മുടെ ആരോഗ്യംസംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യവകുപ്പുമായിചേർന്ന് സംസ്ഥാനതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം മുതലക്കോടം പഴുക്കാകുളം കിഴക്കേക്കരജോസിന്റെ പുരയിടത്തിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു. പ്രതിപക്ഷ കൗൺസിലർ റീനജോഷി അദ്ധ്യക്ഷത വഹിച്ചയോഗം ചെയർപേഴ്സൺ പ്രൊഫ.. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എം. ഷാജഹാൻ, റീനജോഷി, ജെസി ആന്റണി എന്നിവർ പച്ചക്കറിതൈകൾ നട്ടു. ഡി.സി.സി സെക്രട്ടറി ടി..ജെ. പീറ്റർ, സി.ഇ. മൈതീൻ ഹാജി,ജോർജ് ഓലേടം, കുഞ്ഞുമോൻമോളുവിള എന്നിവർ സംസാരിച്ചു. തൊടുപുഴ കൃഷി ഓഫീസർതോംസൺജോഷ്വ സ്വാഗതവും,ജോസ് കിഴക്കേക്കര നന്ദിയും പറഞ്ഞു..