പീരുമേട്: ദേശീയപാത 183ൽ പീരുമേട് വാരിക്കാടൻ വളവിന് സമീപം ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കരടിക്കുഴികരോട്ട് മുറി ലയത്തിൽ പരേതനായ മുനിയ സ്വാമിയുടെയും മുരുകേശ്വരിയുടെയും മകൻ കതിരേശനാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഹരിയെ (19) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. വളവിൽവച്ച് ജീപ്പിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.സംസ്ക്കാരം ഇന്ന് കരടിക്കുഴി പൊതു ശ്മശാനത്തിൽ നടക്കും.. സഹോദരൻ: അജിത്ത്.