കട്ടപ്പന: സാമ്പത്തിക സെൻസിന് കട്ടപ്പനയിൽ തുടക്കമായി. നഗരസഭയിലെ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മുൻകാലങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തിയിരുന്നത്. ഈവർഷം മുതൽ അക്ഷയ ഡിജിറ്റൽ സേവാ കോമൺ സർവീസിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനങ്ങളിൽ നിന്നും ജോലിക്കാരുടെ എണ്ണം, രജിസ്‌ട്രേഷൻ, മൂലധനം തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. നഗരസഭ കാര്യാലയത്തിലെത്തി അധ്യക്ഷൻ ജോയി വെട്ടിക്കുഴിയിൽ നിന്നു വിവര ശേഖരണം നടത്തിയാണ് സാമ്പത്തിക സെൻസസ് ആരംഭിച്ചത്. മാർച്ച് 31 ന് അവസാനിക്കും.